23 January, 2023 06:07:32 PM


ചൂരക്കുളങ്ങര ക്ഷേത്രത്തില്‍ മകരഭരണി ഉത്സവത്തിന് തുടക്കം; 29ന് സമാപിക്കും



ഏറ്റുമാനൂര്‍: ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തില്‍ മകരഭരണി ഉത്സവത്തിന് തുടക്കമായി. 29നാണ് മകരഭരണി. ഇന്ന് രാവിലെ തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ കലശപൂജയും കലശാഭിഷേകവും നടന്നു. 


24ന് ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് തോറ്റംപാട്ട്, ഭദ്രകാളിപാട്ട്, സോപാനസംഗീതം, കഥാപ്രസംഗം, 25ന് ഉച്ചയ്ക്ക് അന്നദാനം,  വൈകിട്ട് നൃത്തനൃത്യങ്ങള്‍, കഥകളി (പ്രഹ്ലാദചരിതം), 26ന് ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ഇരട്ടതായമ്പക, 27ന് ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് തിരുവാതിരകളി, സോപാനസംഗീതം, 28ന് രാവിലെ പൊങ്കാല, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് കുടംപൂജ, തിരുവാതിരകളി, തോല്‍പ്പാവകൂത്ത്, ഗാനമേള എന്നിവയാണ് പ്രധാന പരിപാടികള്‍.


മകരഭരണിദിനമായ 29ന് രാവിലെ കുംഭകുടം എഴുന്നള്ളിപ്പ്, ഘോഷയാത്ര, ഓട്ടന്‍തുള്ളല്‍, സ്പെഷ്യല്‍ പഞ്ചാരിമേളം, കരകാട്ടം, ശിങ്കാരിമേളം, പാഠകം, ഉച്ചയ്ക്ക് കുംഭകുട അഭിഷേകം, മഹാപ്രസാദമൂട്ട് എന്നിവ നടക്കും. വൈകിട്ട് ദീപാരാധനയെതുടര്‍ന്ന് താലപ്പൊലി എഴുന്നള്ളിപ്പ്, എതിരേല്‍പ്പ്, മയൂരനൃത്തം, പാണ്ടിമേളം, നൃത്തനൃത്യങ്ങള്‍, കരോക്കെ ഗാനമേള, പുലര്‍ച്ചെ ഇറക്കിഎഴുന്നള്ളിപ്പ്, നടയടപ്പ് എന്നിവയാണ് പരിപാടികള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K