16 February, 2023 02:14:28 PM


കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 400 വർഷത്തിനുശേഷം പുതിയ ബ്രഹ്മരഥം



കൊല്ലൂർ: മൂകാംബിക ക്ഷേത്രത്തിൽ 400 വർഷങ്ങൾക്ക് ശേഷം പുതിയ രഥം വരുന്നു. 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ രഥം നിർമ്മിച്ചിരിക്കുന്നത്. പഴയതിന്‍റെ കൃത്യമായ പകർപ്പാണ് പുതിയ രഥം. കേലടി രാജാക്കന്മാർ ക്ഷേത്രത്തിന് സമ്മാനിച്ചതാണ് പഴയ രഥം.

മുരുഡേശ്വരയിലെ പ്രമുഖ വ്യവസായി ആർ എൻ ഷെട്ടിയുടെ മകൻ സുനിൽ ഷെട്ടിയാണ് ഒരു കോടി രൂപ വിലമതിക്കുന്ന പുതിയ രഥം ക്ഷേത്രത്തിന് സമർപ്പിച്ചത്. ദേശീയ അവാർഡ് ജേതാവായ ശില്പി ലക്ഷ്മിനാരായണ ആചാര്യയും മകൻ രാജഗോപാല ആചാര്യയും ചേർന്നാണ് രഥം കൊത്തിയെടുത്തത്.

രഥം നിർമ്മിക്കാൻ 9 മാസമെടുത്തു. പഴയ രഥത്തിന്‍റെ അതെ വലിപ്പത്തിൽ പുതിയ നിറത്തിൽ തേക്കിലും ആവണി പ്ലാവിലുമാണ് ബ്രഹ്മരഥം നിര്‍മ്മിച്ചത്. ബ്രഹ്മരഥം ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന ചടങ്ങുകള്‍ പൂര്‍ത്തിയായി വരികയാണ്. മാർച്ചിൽ നടക്കുന്ന മേളയിൽ പുതിയ രഥം ഉപയോഗിക്കും.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K