07 March, 2023 11:57:45 AM
നടൻ സുരേഷ് ഗോപിയും കുടുംബവും വീട്ടിൽ പൊങ്കാല അർപ്പിച്ചു
തിരുവനന്തപുരം: പതിവുതെറ്റിക്കാതെ നടൻ സുരേഷ് ഗോപിയും കുടുംബവും ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ചു. വീട്ടിലാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും പൊങ്കാല അർപ്പിച്ചത്. 1990 ഫെബ്രുവരി എട്ടിന് വിവാഹശേഷം പതിവ് തെറ്റിക്കാതെ എല്ലാത്തവണയും സുരേഷ് ഗോപിയും കുടുംബവും പൊങ്കാല അർപ്പിക്കാറുണ്ട്.
കഴിഞ്ഞ വർഷങ്ങളിലെല്ലാം ഔദ്യോഗികമായും സിനിമയുമായും ബന്ധപ്പെട്ട തിരക്കുകളൊക്കെ മാറ്റിവെച്ച് സുരേഷ് ഗോപി ആറ്റുകാൽ പൊങ്കാലദിവസം വീട്ടിൽ ഉണ്ടാകാറുണ്ട്. ഇത്തവണയും പൊങ്കാല അർപ്പിക്കുന്ന ഭാര്യ രാധികയ്ക്കൊപ്പം സദാസമയവും സുരേഷ് ഗോപി ഉണ്ടായിരുന്നു.