18 March, 2023 12:17:19 PM


ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച 60കാരന് 88 വര്‍ഷം കഠിനതടവ്



കാസര്‍കോട്: ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക്  88 വര്‍ഷം കഠിതതടവും ഏഴുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ദേലമ്പാടി ചാമത്തടുക്കയിലെ മുഹമ്മദ്‌ എന്ന എസല്ലൂര്‍ മുഹമ്മദിനെ (60) ആണ്‌ കാസര്‍കോട്‌ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (ഒന്ന്‌) ജഡ്ജ്‌ എ. മനോജ്കുമാര്‍ പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കില്‍ 7 വര്‍ഷം കൂടി അധികതടവും വിധിച്ചു. 2019 ഓഗസ്റ്റിലാണ്‌ കേസിനാസ്പദമായ സംഭവം.


പെൺകുട്ടിയെ വീടിന്‌ തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി പലതവണ പീഡിപ്പിവെന്നാണ്‌ പരാതി. കേസില്‍
10 സാക്ഷികളെ കോടതി വിസ്തരികയും പ്രോസിക്യൂഷന്‍ പതിനഞ്ചോളം രേഖകള്‍ ഹാജരാക്കുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K