19 March, 2023 01:05:56 PM


കണ്ണൂർ വിമാനത്താവളത്തിൽ 930 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി പിടിയില്‍



കണ്ണൂർ: വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. ദോഹയിൽ നിന്നെത്തിയ കാസർകോട് കുമ്പള സ്വദേശി മുഹമ്മദിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്ന് കസ്റ്റംസ് 53,59,590 രൂപ വില വരുന്ന 930 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ  ഇ.വി. ശിവരാമന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K