20 March, 2023 05:11:29 PM


ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന്‍റെ അംഗീകാരം 45 രചനകൾ തീർത്ത സയ്യിദത് സഹ്റ ബീവിക്ക്



കാസർകോട് : മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ വ്യത്യസ്തമായ 45 രചനകൾ തീർത്ത സയ്യിദത് സഹ്റ ബീവിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന്‍റെ അംഗീകാരം. കഥകൾ, കവിതകൾ, അനുഭവ കുറിപ്പുകൾ, മദ്ഹ് ഗാനങ്ങൾ, നോവലുകൾ അടങ്ങുന്ന 45 ഓളം രചനകൾ മലയാളം -ഇംഗ്ലീഷ് ഭാഷകളിലായി രചിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
 
സയ്യിദ് ശാഫി,ആലിയ ബീവി എന്നിവരുടെ മകളാണ് സയ്യിദത് സഹ്റ . നിലവിൽ ലീവ് ടു സ്മൈൽ ഡിജിറ്റൽ അക്കാദമിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.


മത്സരങ്ങൾക്ക് എഴുതുമെങ്കിലും കഴിഞ്ഞ റമസാനിലാണ് എഴുത്തിലേക്ക് സജീവമായി ഇറങ്ങിയത്. കൊവിഡ്, ലഹരി, തുടങ്ങി യവ പ്രമേയമാക്കിയെങ്കിലും കൂടുതൽ എഴുത്തുകളും മുഹമ്മദ് നബി (സ്വ) യെ കുറിച്ചായിരുന്നു. വെഫിയുടെ കീഴിൽ നടന്ന സീറതുന്നബി അക്കാദമിക് കോൺഫെറൻസിൽ അവാർഡ് ജേതാവ് കൂടിയാണ്. ടീനേജ് പെൺകുട്ടികൾക്ക് തികച്ചും ഇസ്ലാമിക മോട്ടിവേഷൻ നൽകുന്ന വഴി കാട്ടിയായവൾ' എന്ന നോവലിന്റെ രചയിതാവു കൂടിയാണ് സഹ്റാ ബീവി .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K