22 March, 2023 09:19:17 PM


ചിറയ്ക്കാക്കോട് എളങ്ങള്ളൂര്‍ മനയില്‍ ഭാഗവത സപ്താഹ യജ്ഞം ഏപ്രില്‍ ഒന്ന് മുതല്‍

- പി.എം.മുകുന്ദന്‍



തൃശൂര്‍: ചിറയ്ക്കാക്കോട് എളങ്ങള്ളൂര്‍ മനയില്‍ പതിനൊന്നാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഏപ്രില്‍ ഒന്ന് മുതല്‍ എട്ട് വരെ തീയതികളില്‍ നടക്കും. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി നേതൃത്വം നല്‍കും. ഏപ്രില്‍ ഒന്നിന് വൈകിട്ട് 4.30ന് ചലച്ചിത്രതാരം വിനീത് ഭദ്രദീപം തെളിയിക്കും. ചലച്ചിത്രതാരം മാളികപ്പുറം ഫെയിം കുമാരി ദേവനന്ദ വിശിഷ്ടാതിഥിയാകും. ചിറയ്ക്കാക്കോട് എളങ്ങള്ളൂര്‍ മന സപ്താഹവേദിയുടെ അഞ്ചാമത് പുരസ്കാരം കലാമണ്ഡലം ഗോപിക്ക് സമ്മാനിക്കും.


സപ്താഹയജ്ഞം നടക്കുന്ന എല്ലാ ദിവസവും അന്നദാനവും ഉണ്ടാകും. വൈകിട്ട് 6.30ന് ദീപാരാധന. മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയുടെ മാഹാത്മ്യം വായന രാവിലെ ആരംഭിക്കും. ഹരിദ്വാറിലെ ഹര്‍ കീ പൌഡിക്കു സമീപം ഗംഗാനദിക്കരയിലെ ആശ്രമാധിപനായ നാഗാ ബാബ ധുന ഗിരിജി മഹാരാജ് ഏപ്രില്‍ 5ന് രാവിലെ മുതല്‍ വൈകിട്ട് വരെ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുമെന്ന് എളങ്ങള്ളൂര്‍ സദാനന്ദന്‍ നമ്പൂതിരി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K