18 April, 2023 01:11:12 PM


വയനാട് കാട്ടാനയുടെ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



കൽപ്പറ്റ: വയനാട് വേലിയമ്പത്ത് കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് തകർന്നു. യാത്രക്കാരനായ ഇളവുങ്കൽ സണ്ണിയുടെ ബൈക്കാണ് തകർത്തത്. ഇന്ന് രാവിലെയാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് സണ്ണി രക്ഷപ്പെട്ടത്. സമീപത്തെ വനമേഖലയിൽ നിന്ന് ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് പതിവാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K