28 April, 2023 11:23:25 AM


പൂരം ലഹരിയില്‍ തൃശൂര്‍; സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട്



തൃശൂര്‍: തൃശൂര്‍ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട്  വൈകിട്ട് 7 ന്.  വർണ്ണ വിസ്മയങ്ങളുടെ ഇന്ദ്രജാലം ഇന്ന് പൂത്തുലയും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും ആകാശപൂരത്തിന് തിരികൊളുത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.

കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരം പെയ്ത മഴയുടെ ആശങ്കയുണ്ടെങ്കിലും മഴ മാറി നിൽക്കുമെന്ന വിശ്വാസത്തിലാണ് ദേവസ്വങ്ങളും വെടിക്കെട്ട് പ്രേമികളും. പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ടു നടക്കുക. അതേസമയം, ഇരുദേവസ്വങ്ങളുടെയും ചമയപ്രദർശനവും ഇന്ന് തുടങ്ങും. തിരുവമ്പാടിയുടേത് കൗസ്തുഭത്തിലും പാറമേക്കാവിന്‍റേത് അഗ്രശാലയിലുമാണ്. ഞായറാഴ്ചയാണ് തൃശൂര്‍പൂരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K