29 May, 2023 03:04:16 PM


കൽപ്പറ്റയിൽ ഭക്ഷ്യവിഷബാധ; അല്‍ഫാമും മന്തിയും കഴിച്ച 20പേർ ആശുപത്രിയിൽ



വയനാട്: കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധയേറ്റ് നിരവധി പേർ ആശുപത്രിയിൽ. കല്‍പറ്റ എൽഐസിക്കു സമീപം പ്രവര്‍ത്തിക്കുന്ന മുസല്ല റെസ്റ്റോറന്‍റിൽ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ഉള്‍പ്പെടെ ഇരുപതിലധികം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലാണ്.റെസ്റ്റോറെന്‍റില്‍ നിന്നും മന്തി , അൽഫാം എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്.

സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത വയനാട് കൽപ്പറ്റയിലെ മുസല്ല റസ്റ്റോറന്‍റ്  നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K