17 July, 2023 10:16:00 AM


കർക്കിടക വാവുബലി ഇന്ന്; പിതൃപുണ്യം തേടി ബലി അർപ്പിച്ച് ആയിരങ്ങൾ



തിരുവനന്തപുരം: ഇന്ന് കർക്കിടകം ഒന്ന്, കർക്കിടക വാവുബലി, പിതൃപുണ്യം തേടി ആയിരങ്ങൾ ഇന്ന് തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണ്. ആലുവ ശിവ ക്ഷേത്രം, വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം ,മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തിയത്. വിപുലമായ സൗകര്യമാണ് ചടങ്ങുകൾക്കായി ഒരുക്കിയത്.

ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി. 80 ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ കര്‍മ്മങ്ങള്‍ക്ക്, മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയാണ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്. മണപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള കൗണ്ടറുകളും വഴിപാട്, പ്രസാദ കൗണ്ടറുകളും തുറന്നിട്ടുണ്ട്. സുരക്ഷക്കായി പൊലീസ്, അഗ്നിശമന സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ബലിതര്‍പ്പണച്ചടങ്ങിന്‍റെ ഭാഗമായി ആലുവയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുന്നാവായ നാവാമുകുന്ദക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ഇരുപത്തിയയ്യാരിത്തോളം പേരാണ് ബലി കർമങ്ങൾക്കായി തിരുന്നാവായയിലെത്തുക. വിപുലമായ സൗകര്യങ്ങൾ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. ത്രിമൂർത്തികൾ സംഗമിയ്ക്കുന്ന സ്ഥലം എന്നതാണ് തിരുന്നാവായയിൽ ബലിതർപ്പണ ചടങ്ങുകൾക്ക് പ്രാധാന്യം കൂടാനുള്ള പ്രധാന കാരണം. 11 കാർമികളാണ് ബലി കർമങ്ങൾക്ക് നേതൃത്വം നൽകുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K