25 July, 2023 12:21:46 PM


കടൽ‌ഭിത്തി നിർമിച്ചില്ല; കാസർഗോഡ് റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ



കാസർഗോഡ്: തൃക്കണ്ണാട് കടൽ‌ഭിത്തി നിർമിക്കാത്തതിനെ തുടർന്നുണ്ടായ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിൽ സംഘർഷം. റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നത് പൊലീസ് തടഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

മത്സ്യബന്ധന ബോട്ട് റോഡിന് കുറുകെ വച്ചാണ് പ്രതിഷേധം തുടരുന്നത്. ജില്ലാ കലക്‌ടർ നേരിട്ടെത്തി കടൽ ഭിത്തി നിർമിക്കാമെന്ന് ഉറപ്പു തരാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് തൊഴിലാളികൾ പറയുന്നു. സ്ത്രീകളടക്കമുള്ളവർ പ്രതിഷേധമായി രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെ ഇവർ സൂചനാ പ്രതിഷേധം നടത്തിയിരുന്നു. 
ഇന്ന് രാവിലെ പത്തുമണിക്കകം ജില്ലാ കലക്‌ടർ നേരിട്ടെത്തി ഉറപ്പ് നൽകണെമന്നാണ് ആവശ്യം. 

എന്നാൽ രാവിലെ ചില പരിപാടികൾ ഉള്ളതിനാൽ ഉച്ച‍യ്ക്ക് രണ്ടരയ്ക്കു ശേഷം നേരിട്ടെത്താമെന്ന് കലക്‌ടർ അറിയിച്ചതോടെ തൊഴിലാളികൾ റോഡ് ഉപരോധിച്ച് സമരം തുടങ്ങുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K