07 August, 2023 06:30:40 PM
കാസര്‍ഗോഡ് പ്ലൈവുഡ് ഫാക്ടറി കെട്ടിടം തകര്‍ന്ന് വീണ് സൂപ്പര്‍വൈസര്‍ മരിച്ചു
കാസര്‍കോഡ്: കുമ്പളയില്‍ നവീകരണത്തിലുള്ള കെട്ടിടം തകര്‍ന്ന് വീണ് പ്ലൈവുഡ് ഫാക്ടറി സൂപ്പര്‍വൈസര്‍ മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി അബ്ദുള്‍ റൗഫാണ് മരിച്ചത്. കുമ്പള അനന്തപുരത്തെ മൊണാര്‍ക് പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഫാക്ടറിയിലെ കെട്ടിടത്തിന്‍റെ നവീകരണ പ്രവൃത്തി നടന്നു വരികയായിരുന്നു. പുതുതായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീഴുകയായിരുന്നു. സ്ലാബ് തലയില്‍ വീണ് അബ്ദുള്‍ റൗഫിന് ഗുരുരമായി പരിക്കേറ്റു. തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.