18 November, 2023 10:56:11 AM
കാസർകോട് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
കാസർകോട്: കാസർകോട് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. സമയക്രമം പാലിക്കാതെ സർവീസ് നടത്തിയ ബസുകൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് ബസുടമകളും ജീവനക്കാരും മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയത്. സ്വകാര്യ ബസുകളാണ് സമരം ചെയ്യുന്നത്. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. കാസർകോട് നഗര മേഖലയിലാണ് സമരം.