26 October, 2023 02:44:02 PM
മദ്യം നൽകി എട്ട് വയസുകാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛനും സഹോദരനും പിടിയില്‍
കാസർഗോഡ്: ചിറ്റാരിക്കാലിൽ എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. രണ്ടാനച്ഛനും രണ്ടാനച്ഛന്‍റെ സഹോദരനും ചേർന്നാണ് കുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചത്. കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയായ രണ്ടാനച്ഛനെയും സഹോദനെയും പൊലീസ് പിടികൂടി.
ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. വീട്ടിൽ അമ്മയില്ലാത്ത സമയത്ത് അടുത്ത വീട്ടിലേക്ക് എടുത്തു കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്.