24 August, 2023 04:47:49 PM


കാസർഗോഡ് സ്കൂൾ ബസ്സിൽ നിന്ന് ഇറങ്ങിയ നഴ്സറി വിദ്യാർത്ഥിനി അതേ വാഹനമിടിച്ച് മരിച്ചു



കാസർഗോഡ്: സ്കൂൾ ബസ്സിൽ നിന്ന് വീടിന് സമീപം ഇറങ്ങിയ നഴ്സറി വിദ്യാർത്ഥിനി അതേ വാഹനമിടിച്ച് മരിച്ചു. കാസർഗോഡ് കമ്പാർ ശ്രീബാഗിലു പെരിയഡുക്ക മർഹബ ഹൗസിൽ മുഹമ്മദ് സുബൈറിന്‍റെ മകൾ ആയിശ സോയ (നാല്) ആണ് മരിച്ചത്.

നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയാണ് ദാരുണമായി മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഉച്ചയോടെ സ്‌കൂൾ വിട്ട് വീടിന് സമീപം ബസിൽ നിന്ന് ഇറങ്ങിയതായിരുന്നു. ബസ് തിരിച്ചുപോകുന്നതിനായി പിറകോട്ട് എടുത്തതോടെ കുട്ടി അടിയിൽപെട്ടാണ് അപകടമുണ്ടായത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K