31 July, 2023 01:51:46 PM


മള്ളിയൂര്‍ ക്ഷേത്രത്തില്‍ വിനായകചതുര്‍ഥി ആഗസ്ത് 20ന്; കൊടിയേറ്റ് 14ന്



കോട്ടയം: കുറുപ്പന്തറ മള്ളിയൂര്‍ മഹാ ഗണപതി ക്ഷേത്രത്തില്‍ വിനായകചതുര്‍ഥി ആഘോഷങ്ങള്‍ ആഗസ്ത് 14ന് കൊടികയറി 21ന് ആറാട്ടോടെ സമാപിക്കും. ആഗസ്ത് 20നാണ് വിനായക ചതുര്‍ഥി. 


14ന് രാവിലെ 10.30ന് തന്ത്രി മനയത്താറില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്യത്തിലാണ് കൊടിയേറ്റ്. രാവിലെ കൊടിക്കൂറ സമര്‍പ്പണത്തോടൊപ്പം ചോറ്റാനിക്കര സത്യന്‍ നാരായണമാരാരുടെ പഞ്ചവാദ്യം അരങ്ങേറും. തുടര്‍ന്ന് ഗണേശമണ്ഡപത്തില്‍ നാമസങ്കീര്‍ത്തനം, വൈകിട്ട് സംഗീതസദസും നടക്കും. രാത്രി 7ന് ഡ്രംസ് വിദ്വാന്‍  ശിവമണി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍,  നാദമഹാപ്രതിഭ പ്രകാശ് ഉള്ളിയേരി എന്നിവരുടെ സംഗീതസമന്വയം അരങ്ങേറും.


15-ാം തീയതി രാവിലെ 8ന് ശ്രീബലി, പഞ്ചാരിമേളം - കുമാരനല്ലൂര്‍ സജേഷ്, 9.30ന് ഉത്സവബലി, 10ന് ഭക്തിഗാനലയം, വൈകിട്ട് 6ന് സംഗീതസദസ് - പിന്നണി ഗായകന്‍ സുദീപ്കുമാര്‍, 8ന് ഇരട്ടതായമ്പക - ചെറുതാഴം ചന്ദ്രന്‍, കലാനിലയം ഉദയന്‍ നമ്പൂതിരി, രാത്രി 9.30ന് വിളക്ക് എഴുന്നള്ളിപ്പ്, 16-ാം തീയതി രാവിലെ 8ന് ശ്രീബലി, പഞ്ചാരിമേളം - അഖില്‍ ചമ്പക്കര, 9.30ന് ഉത്സവബലി, 10ന് തിരുവാതിര, വൈകിട്ട് 5ന് ഭക്തിഗാനസുധ, 7ന് സംഗീതസദസ് - ഭരത് സുന്ദര്‍, രാത്രി 9.30ന് വിളക്ക് എഴുന്നള്ളിപ്പ്, ഇടയ്ക്ക പ്രദക്ഷിണം എന്നിവയാണ് പരിപാടികള്‍.


Watch Video: മള്ളിയൂര്‍ വിനായകചതുര്‍ഥി ഉത്സവം


17-ാം തീയതി രാവിലെ 8ന് ശ്രീബലി, പഞ്ചാരിമേളം - പേരൂര്‍ സുരേഷ്, 9.30ന് ഉത്സവബലി, വൈകിട്ട് 5ന് സംഗീതസദസ്, 7ന് കഥകളി - കര്‍ണ്ണശപഥം, രാത്രി 9.30ന് വിളക്ക് എഴുന്നള്ളിപ്പ്, 18-ാം തീയതി രാവിലെ 8ന് ശ്രീബലി, പഞ്ചാരിമേളം - പത്മനാഭമാരാര്‍ സ്മാരക കലാലയം, 9.30ന് ഉത്സവബലി, വൈകിട്ട് 5ന് ന‍‍ൃത്താര്‍ച്ചന, 7ന് സംഗീതസന്ധ്യ - എം.ജി.ശ്രീകുമാര്‍, രാത്രി 9.30ന് വിളക്ക് എഴുന്നള്ളിപ്പ്, 19-ാം തീയതി രാവിലെ 8ന് ശ്രീബലി, മേജര്‍സെറ്റ് പഞ്ചവാദ്യം - പരക്കാട് തങ്കപ്പന്‍ മാരാര്‍, ചെര്‍പ്പുളശ്ശേരി ശിവന്‍, 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 7ന് ചെറിയവിളക്ക്, പഞ്ചാരിമേളം - പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, ചെര്‍പ്പുളശ്ശേരി ജയന്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.


വിനായകചതുര്‍ഥിദിനമായ 20-ാം തീയതി രാവിലെ 5.30ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ 10,008 നാളികേരത്തിന്‍റെ മഹാഗണപതിഹോമം നടക്കും. നാദസ്വരകച്ചേരി - ആറന്മുള ശ്രീകുമാര്‍, വിശേഷാല്‍ നവക-പഞ്ഗവ്യ അഭീഷേകം, പഞ്ചരത്നകീര്‍ത്തനാലാപനം ഇവയ്ക്കുശേഷം മഹാഗണപതിഹോമം ദര്‍ശനം നടക്കും.12ന് 12ല്‍പരം ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഗജപൂജയും ആനയൂട്ടും നടക്കും. തുടര്‍ന്ന് ശ്രീബലി എഴുന്നള്ളത്ത്,  പഞ്ചാരിമേളം - പെരുവനം കുട്ടന്‍മാരാര്‍, 3ന് ഹാര്‍മോണിയം സംഗീതകച്ചേരി - പ്രകാശ് ഉള്ളിയേരി, 5.30ന് കാഴ്ചശ്രീബലി, വലിയവിളക്ക്, നാദസ്വരം - നെന്മാറ ബ്രദേഴ്സ്, കുടമാറ്റം - പാറമേക്കാവ് ദേവസ്വം,  പാണ്ടിമേളം - മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, 10ന് പള്ളിവേട്ട എഴുന്നള്ളിപ്പ് എന്നിവയാണ് മറ്റ് പ്രധാന പരിപാടികള്‍.


ആറാട്ട് ദിവസമായ 21-ാം തീയതി രാവിലെ ഗണപതിഹോമം, വൈകിട്ട് 4ന് നാമസങ്കീര്‍ത്തനം - കോഴിക്കോട് പ്രശാന്ത് വര്‍മ്മ, 4.30ന് കൊടിയിറക്ക്, തുടര്‍ന്ന് മള്ളിയൂര്‍ ക്ഷേത്രകുളത്തില്‍ ആറാട്ട്, 5.30ന് മള്ളിയൂര്‍ ഇല്ലത്ത് ഇറക്കിപൂജ, ആറാട്ട് സ്വീകരണം, പാണ്ടിമേളം - അമനകര ഹരിമാരാര്‍, 7.30ന് ആറാട്ട് സദ്യ എന്നിവയാണ് പരിപാടികള്‍.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K