19 August, 2023 12:21:37 AM


സൂര്യകാലടി മനയില്‍ ഇന്ന് ശ്രീചക്രത്രികാല പൂജയും നവാവരണനൃത്തവും



കോട്ടയം: വിനായകചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി നട്ടാശ്ശേരി സൂര്യകാലടി മനയില്‍ ഇന്ന് ശ്രീചക്ര ത്രികാല പൂജ നടക്കും. രാവിലെ 7നും 10നും വൈകിട്ട് 6.30നുമാണ് പൂജ. വൈകിട്ട് നടക്കുന്ന പൂജയോടൊപ്പം നവാവരണനൃത്തം, സുവാസിനി, സുഹാസിനിപൂജകളും ആനന്ദ ദീപാരാധനയും നടക്കും.


ശ്രീചക്രത്രികാലപൂജയും നവാവരണനൃത്തവും തത്സമയം കാണുവാന്‍ ഇവിടെ CLICK ചെയ്ത് ദേവഭൂമി YouTube ചാനല്‍ SUBSCRIBE ചെയ്യുക


പ്രകൃതിമാതൃപൂജാ ദിനം കൂടിയായ ഇന്ന് വൈകിട്ട് 5 മണിക്ക് നക്ഷത്രവൃക്ഷദിനാചരണം നടക്കും. ഒരു വ്യാഴവട്ടം മുമ്പ് കേരളത്തില്‍ ആദ്യമായി സൂര്യകാലടി മനയില്‍ പ്രകൃതിമാതൃപൂജാദിനത്തില്‍ ആരംഭിച്ച നക്ഷത്രവനപദ്ധതി ഉദ്ഘാടനം ചെയ്തത് യശശരീരനായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ആയിരുന്നു. തടുര്‍ന്ന് 5.30ന് ശ്രീജിത് പണിക്കരുടെ പ്രഭാഷണം നടക്കും.


ഇന്നും നാളെയും സൂര്യകാലടിമനയില്‍ നടക്കുന്ന വിനായക ചതുർഥി ആഘോഷങ്ങൾ തത്സമയം കാണുവാൻ 'ദേവഭൂമി' യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് കാത്തിരിക്കുക (ഇവിടെ CLICK ചെയ്യുക)


ഇന്നലെ സഹസ്രകലശത്തിന്‍റെ ഭാഗമായുള്ള പരികലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടന്നു. വിനായകചതുര്‍ഥി ദിനമായ നാളെ രാവിലെ 6ന് സഹസ്രഷ്ടാധിക അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് സംഗീതാരാധന, 10ന് പ്രത്യക്ഷഗണപതിപൂജ, പഞ്ചാരിമേളം, 12ന് നവകാഭിഷേകം, ഉച്ചപൂജ എന്നിവയെ തുടര്‍ന്ന് 12.30ന് ഗണപതി പ്രാതല്‍ മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് സൂര്യകാലടി ഭജനമണ്ഡലിയുടെ ഭജന, 6ന് ഗണേശോത്സവ ഘോഷയാത്രയ്ക്ക് സ്വീകരണം, 6ന് പ്രഭാഷണം, 7.30ന് കൂടിയാട്ടം (കഥ - സുഭദ്രാധനഞ്ജയം) എന്നിവയാണ് പ്രധാന പരിപാടികള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K