23 August, 2023 04:21:22 PM


പാലക്കാട് ബസ് അപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവർക്കെതിരെ കേസ്



പാലക്കാട്: ചെറുപ്പുളശേരി തിരുവഴിയോട് സ്വകാര്യ ട്രാവൽസിന്‍റെ ബസ് മറിഞ്ഞ് 2 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടകാരണമായതെന്നും പൊലീസ് വ്യക്തമാക്കി.

ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കല്ലട ട്രാവൽസിന്‍റെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്നാണ് വിവരം. അമിത വേഗത്തിൽ വന്ന ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു.

ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. കാര്‍ഷിക വികസന ബാങ്കിന്‍റെ മുന്നിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്കു പരുക്കുണ്ട്. മരിച്ചവരുടെ മൃതദേഹം പാലക്കാട് ജില്ലാ അശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലേക്കും മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K