25 October, 2026 11:47:06 AM


ചേരാനല്ലൂരിൽ 17 കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം



കൊച്ചി: അഡീഷണൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. തട്ടുകട ഉടമയായ മാഞ്ഞാലി സ്വദേശി ജയപാലകൃഷ്ണനാണ് മരിച്ചത്. ചേരാനല്ലൂരിൽ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. വാഹനമോടിച്ച 17-കാരനെയും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഓടിച്ച ബെൻസ് കാർ ജഡ്ജിയുടെ പേരിലുള്ളതാണ്. അടുത്തിടെ നെടുമ്പാശ്ശേരിയിലുണ്ടായ അപകടത്തിന്റെ ആഘാതം മാറും മുമ്പാണ് കൊച്ചിയിൽ തന്നെ മറ്റൊരു അപകടവും ഉണ്ടായിരിക്കുന്നത്.

തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയപാലകൃഷ്ണൻ. അമിതവേഗത്തിലെത്തിയ കാർ ജയപാലകൃഷ്ണൻ ഓടിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ജയപാലകൃഷ്ണന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K