10 October, 2023 11:21:21 AM


വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍



പാലക്കാട്: വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയിലാണ് സ്‌കൂള്‍ പ്രിന്‍സിപ്പാലിനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് മങ്കര പൊലീസ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി വി പ്രദീപ് കുമാറാണ് അറസ്റ്റിലായത്.

ബോധരഹിതയായ വിദ്യാര്‍ഥിനിയെ സ്റ്റാഫ്‌റൂമില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമിച്ചു എന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ വഴിയാണ് പൊലീസിന് വിവരം ലഭിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്യും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K