25 November, 2023 12:46:41 PM


പാലക്കാട്‌ കുമരനെല്ലൂരിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടയടി



പാലക്കാട്‌: കുമരനെല്ലൂരിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടയടി. എട്ടാം ക്ലാസിന്‍റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾ നടന്നുപോയതിനെ ചൊല്ലിയാണ് കൂട്ടയടി ഉണ്ടായത്. ഇന്നലെ വൈകിട്ട് ആയിരുന്നു സംഘർഷം ഉണ്ടായത്.

എട്ടു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ ചേരിതിരിഞ്ഞ് കൂട്ടയടിയിലേക്ക് എത്തുകയായിരുന്നു. കുമരനെല്ലൂർ സെൻററിലെ വ്യാപാര സ്ഥാപനത്തിലെ സാധനങ്ങൾ എടുത്തായിരുന്നു മർദ്ദനം. സംഘർഷത്തിൽ വ്യാപാര സ്ഥാപനത്തിലെ സാധനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തി വിഷയം സംസാരിച്ച് ഒത്തുതീർപ്പാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K