16 November, 2023 05:19:54 PM


പാലക്കാട് ഓടുന്ന ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർഥിനിക്കു പരിക്ക്



പാലക്കാട്: മണ്ണാർക്കാട് ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരിക്ക്. തെങ്കര സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി മർജാനക്കാണ് പരിക്കേറ്റത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ ബസ്സ്റ്റാൻഡിൽ നിന്നും ബസ് കയറിയ മർജാനയ്ക്ക് അപകടം സംഭവിക്കുന്നത്. സ്കുളിന് മുന്നിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനടയിലാണ്. എന്നാൽ മർജാന ഇറങ്ങുന്നതിനു മുന്നേതന്നെ ബസ് മുന്നോട്ടെടുക്കുകയും പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വിദ്യാർഥിനി തെറിച്ചു വീണിട്ടും ബസ് നിർത്താതെ പോയതായി നാട്ടുകാർ പറയുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K