12 October, 2023 04:48:13 PM
കാണാതായ നെന്മാറ പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിയെ കണ്ടെത്തി
പാലക്കാട് : കാണാതായ നെന്മാറ പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി സുബൈർ അലിയെ കണ്ടെത്തി. മധുരയിൽ വച്ചാണ് പൊലീസ് സുബൈർ അലിയെ പിടികൂടിയത്. പാലക്കാട്ടെത്തിച്ച ശേഷം അലിയെ കോടതിയിൽ ഹാജരാക്കും. ഇന്നലെ ഉച്ച മുതലാണ് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി സുബൈർ അലിയെ കാണാതായത്.