21 October, 2023 05:54:54 PM


51 അക്ഷരദേവതകൾക്ക് 51 തരം വീണകൾ: പൗർണമികാവിൽ വിജയദശമി ആഘോഷം



തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ശ്രീബാലത്രിപുര സുന്ദരീ ദേവി ക്ഷേത്രത്തിൽ വിജയദശമിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. സോമനാഥ്‌,  ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. മാധവൻ നായർ, വി. എസ് എസ് സി ഡയറക്ടർ ഉണ്ണികൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായർ, മുൻ ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ, ലക്ഷ്മി നായർ തുടങ്ങിയവർ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും. 

കലകളിലും തൊഴിലിലും വിദ്യാരംഭം കുറിക്കുന്നവർക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആദ്യക്ഷരം എഴുതിക്കുന്നതിനും എല്ലാ മതവിശ്വാസികൾക്കും പങ്കെടുക്കാമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

51 അക്ഷര ദേവതമാരെ സങ്കൽപ്പിച്ച് 51 തരം വീണകളാണ് 51 ഭക്തർ പൗർണമിക്കാവിൽ സമർപ്പിക്കുന്നത്. പുരാണങ്ങളിലേയും മഹാഭാരതത്തിലെയും ദേവീ ദേവന്മാർ ഉപയോഗിച്ചിരുന്ന 51 തരം വീണകളാണ് തഞ്ചാവൂരിൽ തയ്യാറായിരിക്കുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K