26 October, 2023 09:04:00 PM


ഗുരുവായൂരപ്പനും അയ്യപ്പനും പൊന്നിന്‍ കിരീടം സമര്‍പ്പിച്ച് തിരുവനന്തപുരം സ്വദേശി



തൃശൂര്‍: ഗുരുവായൂരപ്പനും അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിന്‍ കിരീടം സമര്‍പ്പിച്ച് തിരുവനന്തപുരം സ്വദേശി. ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തില്‍ തിരുവനന്തപുരം സ്വദേശി നാഥന്‍ മേനോന്‍ ആണ് കിരീടങ്ങള്‍ സമര്‍പ്പിച്ചത്.

ഇന്ന് ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു വഴിപാടായി പൊന്നിന്‍ കിരീടം സമര്‍പ്പിച്ചത്. പ്രഭാവലയം ഉള്ള ചുവന്നകല്ല് പതിപ്പിച്ച കിരീടം ഗുരുവായൂരപ്പനും നീല കല്ല് പതിപ്പിച്ച കിരീടം അയ്യപ്പനും ചാര്‍ത്തി. ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയാണ് കിരീടം ഏറ്റുവാങ്ങി പ്രതിഷ്ഠകളില്‍ ചാര്‍ത്തിയത്. ഇരു കിരീടത്തിനും കൂടി ഏകദേശം 45 പവന്‍ തൂക്കം വരും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K