14 November, 2023 02:30:20 PM


തൃശൂര്‍ കുട്ടനെല്ലൂര്‍ മുണ്ടോളി മഹാവിഷ്ണു നരസിംഹസ്വാമി ക്ഷേത്രത്തില്‍ ഉത്സവം നാളെ മുതല്‍



തൃശൂര്‍: കുട്ടനെല്ലൂര്‍ മുണ്ടോളി മഹാവിഷ്ണു നരസിംഹസ്വാമിക്ഷേത്രത്തിലെ ഉത്സവം 15ന് ആരംഭിച്ച് 25ന് സമാപിക്കും. 20-ാം തീയതി വൈകിട്ട് 7നാണ് കൊടിയേറ്റ്. 25ന് ആറാട്ട്. ചന്ദനംചാര്‍ത്ത്, ഭക്തിഗനസുധ, പഞ്ചരത്നകീര്‍ത്തനാലാപനം, ചാക്യാര്‍കൂത്ത്, തിരുവാതിരകളി, ഡാന്‍സ്, കഥകളി (സന്താനഗോപാലം), വിളക്കിനെഴുന്നള്ളിപ്പ്, വലിയവിളക്ക്, പിടിപ്പണം സമര്‍പ്പിക്കല്‍, ഉത്സവബലി എന്നിവയാണ് 23 വരെയുള്ള പ്രധാന പരിപാടികള്‍.


പള്ളിവേട്ടദിനമായ 24ന് രാവിലെ കാഴ്ചശ്രീബലി, പഞ്ചാരിമേളം, വൈകിട്ട് ഗ്രാമപ്രദക്ഷിണം, നിറമാല, ചുറ്റുവിളക്ക്, പള്ളിവേട്ട, പാണ്ടിമേളം, ചന്ദനംചാര്‍ത്ത്, 25ന് രാവിലെ 8ന് ക്ഷേത്രകുളത്തില്‍ ആറാട്ട്, കൊടിക്കീഴില്‍ പറ, പഞ്ചവാദ്യം, കൊടിയിറക്കം, വൈകിട്ട് കൃഷ്ണനാട്ടം, ചന്ദനംചാര്‍ത്ത് എന്നിവയാണ് പരിപാടികള്‍.

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K