21 November, 2023 06:31:43 PM


ചാവറപ്പിതാവിന്‍റെ വിശുദ്ധ പദവി പ്രഖ്യാപനം: വാര്‍ഷികാഘോഷവും തീര്‍ഥാടനവും 23ന്



മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ്  ഏലിയാസ് പിതാവിന്‍റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്‍റെ 9-ാം വാര്‍ഷികാഘോഷം നവംബര്‍ 23-ാം തീയതി മാന്നാനം ആശ്രമദൈവാലയത്തില്‍. തീര്‍ഥാടനത്തോടനുബന്ധിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ  മാന്നാനം ദൈവാലയത്തിലേയ്ക്കുള്ള  റാലി രാവിലെ 10 മണിയ്ക്ക് മാന്നാനം കുര്യാക്കോസ്  ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അങ്കണത്തില്‍ തിരുവനന്തപുരം പ്രൊവിന്‍ഷ്യാള്‍ ഫാ. ആന്‍ണി ഇളന്തോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഡോ. ജെയിംസ് മുല്ലശ്ശേരി സന്ദേശം നല്‍കും.


സി.എം.ഐ. സഭയുടെ തിരുവനന്തപുരം പ്രൊവിന്‍സിന്‍റെ കീഴിലുള്ള 30ഓളം സ്‌കൂളുകളില്‍ നിന്നുള്ള അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കും. ചാവറയച്ചനെ അനുസ്മരിപ്പിക്കുന്ന ഫ്‌ളോട്ടുകളും, വാദ്യമേളങ്ങളും റാലിയ്ക്ക് മാറ്റുകൂട്ടും. തുടര്‍ന്ന് സി.എം.ഐ. സഭയുടെ പ്രിയോര്‍ ജനറാള്‍ ഫാ.ഡോ. തോമസ് ചാത്തംപറമ്പിലിന്‍റെ പ്രധാന കാര്‍മ്മികത്വത്തില്‍ തിരുക്കര്‍മങ്ങള്‍ നടക്കും. തീര്‍ഥാടകര്‍ക്ക് മാന്നാനം ആശ്രമദൈവാലയത്തില്‍ നേര്‍ച്ച ഭക്ഷണം വിതരണം ചെയ്യും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K