25 November, 2023 12:12:15 PM


തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം ലിസി ആശുപത്രിയിലെത്തി



കൊച്ചി: കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്‍റെ ഹൃദയവുമായി ഡോക്ടർമാരുടെ സംഘം ലിസി ആശുപത്രിയിലെത്തി. 11.13 ഓടെ കൊച്ചിയിൽ വന്നിറങ്ങിയ ഹെലികോപ്റ്ററിൽ നിന്നും 2.30 മിനിട്ടോടെയാണ് അവയവുമായി സംഘം ലിസി ആശുത്രിയിലെത്തിയത്. സർക്കാരിന്‍റെ ഹെലികോപ്റ്ററിലാണ് തിരുവനന്തപുരത്തു നിന്നും അവയവം കൊച്ചിയിലെത്തിച്ചത്.

36 വയസുകാരനായ സെൽവൻ ശേഖർ എന്ന സ്റ്റാഫ് നഴിസിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്. ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16-കാരനായ കായംകുളം സ്വദേശി ഹരി നാരായണനുവേണ്ടിയാണ് ഹൃദയമെത്തിക്കുന്നത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്ക് നല്‍കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K