25 November, 2023 12:27:01 PM


ഇ-പോസ് മെഷീൻ തകരാറായി; സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി



തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. ഇ-പോസ് മെഷീൻ തകരാറിലായതിനെ തുടർന്നാണ് വിതരണം മുടങ്ങിയത്. രാവിലെ മുതല്‍ റേഷന്‍ വിതരണം നല്‍കാനാകുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് റേഷൻ വിതരണം മുടങ്ങിയിരുന്നു. അതേസമയം, സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നെറ്റ് വര്‍ക്ക് തകരാറാണ് ഇന്ന് മെഷീന്‍ തകരാറിലാകാന്‍ കാരണമെന്നാണ് വിശദീകരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K