25 November, 2023 01:54:35 PM


ഏറ്റുമാനൂർ മാരിയമ്മൻ കോവിലിൽ 41 മഹോത്സവത്തിന് തുടക്കം : 23 ന് മുത്തപ്പൻ വെള്ളാട്ടം



ഏറ്റുമാനൂർ: മാരിയമ്മൻ കോവിലിൽ 41 മഹോത്സവത്തിന് തുടക്കം. ഡിസംബർ 28ന് സമാപിക്കും. 22-ാം തിയതി രാത്രി 7 ന് തീച്ചാമുണ്ഡി, 23ന് രാത്രി 7.30 ന് മുത്തപ്പൻ വെള്ളാട്ടം, 25 ന് രാത്രി 10ന് മുടിയേറ്റ്, 26 ന് വൈകുന്നേരം 5 ന് ലളിതസഹസ്രനാമാർച്ചന എന്നീ പരിപാടികൾ നടക്കും.

27 ന് രാവിലെ  7ന് മാരിയമ്മൻ പൊങ്കാലയും വൈകുന്നേരം 6ന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് കുഭം എഴുന്നള്ളത്തും നടക്കും. രാത്രി 8 ന് തിരുമംഗല്യച്ചാർത്ത്,  രാത്രി 8.30 പുഷ്പാഭിഷേകം, രാത്രി 12 ന് ആഴിപൂജ, ആഴിപ്രവേശനം, 28 ന് രാവിലെ 9 ന്  മഞ്ഞൾനീരാട്ട്  എന്നിവയാണ് മറ്റു പ്രധാന ചടങ്ങുകൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K