27 November, 2023 11:32:43 AM


കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്‍റ് പൊട്ടിത്തെറിച്ചു



പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്‍റ് പൊട്ടിത്തെറിച്ചു. 1000 ലിറ്ററിന്‍റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പ്ലാന്‍റ് പൂർണമായും തകർന്നു.

രാവിലെ ഒൻപതുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ആയിരത്തിന്‍റെയും മൂന്നുറിന്‍റെയും രണ്ടു സിലണ്ടറുകളാണ് ആശുപത്രിയിൽ ഉണ്ടയാിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദേശം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K