27 November, 2023 06:22:59 PM


തിരൂരിൽ നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിന് സസ്പെൻഷൻ



മലപ്പുറം: തിരൂരിൽ നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡു ചെയ്തു. മലപ്പുറം ഡിസിസി അംഗം എ.പി. മൊയ്തിനെതിരേയാണ് നടപടി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും നിർദേശം ലംഘിച്ചെന്നും കാട്ടി മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയിയുടേതാണ് അച്ചടക്ക നടപടി.

കോൺഗ്രസ് നേതാക്കൾക്കു പുറമേ നിരവധി മുസ്ലീം ലീഗ് നേതാക്കളും നവകേരള യാത്രയുടെ ഭാഗമായിരുന്നു. ഇവരെല്ലാം നാടിന്‍റെ പൊതു വികാരം മനസിലാക്കിയാണ് എത്തിയതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ പാർട്ടിയുടെ രാഷ്ട്രീയ തീരുമാനത്തെ എതിർക്കുന്നവർക്കെതിരേ നടപടിയുണ്ടാവുമെന്ന് സതീശൻ ഇന്ന് പറഞ്ഞിരുന്നു. പിന്നാലെയാണ് എ.പി. മൊയ്തീനെതിരായ നടപടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K