30 November, 2023 07:55:37 PM


കൊല്ലത്ത് അജ്ഞാതർ തട്ടിക്കൊണ്ടുപോയ കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന ഫ്ലാറ്റിൽ പരിശോധന



പത്തനംതിട്ട: കൊല്ലത്ത് നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയുടെ പിതാവ് താമസിച്ചിരുന്ന ഫ്ലാറ്റില്‍ പരിശോധന.  ജോലിയുടെ സൗകര്യാർത്ഥം താമസിക്കുന്ന പത്തനംതിട്ട ടൗണിലെ ഫ്ലാറ്റിൽ പരിശോധന നടന്നത്. ഇവിടത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് കുട്ടിയുടെ പിതാവ്. പരിശോധനയിൽനിന്നും ഇദ്ദേഹത്തിന്‍റെ ഒരു ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് എത്തിയതെന്ന് മാത്രമാണു പോലീസ് പറയുന്നത്.

അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പോലീസ് സുരക്ഷയിലാണ് കുട്ടിയെയും, കുടുംബത്തെയും വീട്ടിലെത്തിച്ചത്. തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിൽ രണ്ടു സ്ത്രീകളുണ്ടെന്ന പെൺകുട്ടിയുടെ മൊഴിയെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രേഖാചിത്രവും പോലീസ് ഉടൻ പുറത്തുവിടും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K