10 February, 2024 01:32:00 PM


എക്സാലോജിക് വിവാദം; മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ ലക്ഷ്യമിട്ടുള്ളത്- സിപിഎം രേഖ



തിരുവനന്തപുരം: എക്സാലോജിക് വിവാദം മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതെന്ന് വിശദീകരിച്ച് സിപിഎം. വീണ വിജയനും കമ്പനിക്കുമെതിരായ കേസ് രാഷ്ട്രീയ പ്രേരിതം മാത്രമെന്ന വിശദീകരണം അടക്കം ഉൾപ്പെടുത്തിയ രേഖ നിയോജക മണ്ഡലം തലത്തിൽ നടക്കുന്ന ശിൽപ്പശാലകളിൽ പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നുണ്ട്. കമ്പനിയുടെ വാദം പോലും കേൾക്കാതെയാണ് എതിര്‍ പ്രചാരണമെന്നാണ് സിപിഎം നിലപാട്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു, വ്യക്തമായ കണക്കുകളോടെ ബാങ്ക് വഴി നടത്തിയ ഇടപാടുകൾ പോലും വക്രീകരിക്കുന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K