19 September, 2024 10:39:03 AM


കുമാരനല്ലൂർ ഊരുചുറ്റി വള്ളംകളി ആരംഭിച്ചു



കുമാരനല്ലൂർ: ദേവീചൈതന്യം സിംഹ വാഹനത്തിൽ ആവാഹിച്ച് രാവിലെ എട്ടിന് ക്ഷേത്രനടയിൽനിന്ന് വാദ്യമേളത്തിൻറെയും മുത്തു കുടകളുടെയും ശംഖനാദത്തിൻ്റെയും കരവഞ്ചിയുടെയും അകമ്പടിയോടെ ആറാട്ടുകടവായ പുത്തൻകടവിലെത്തി. സിംഹവാഹനവുമായി യാത്രതിരിച്ച പള്ളിയോടം മീനച്ചിലാറിന്റെയും കൈവഴികളുടെയും മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വഴികളിലൂടെ യാത്ര ആരംഭിച്ചു. ഭക്ത‌ർ സമർപ്പിക്കുന്ന പറ വഴിപാട് സ്വീകരിച്ച് വൈകീട്ട് ആറിനു കുമാരനല്ലൂരിലെ ആറാട്ടുകടവിലെത്തും. കരവഞ്ചിയോടെ ക്ഷേത്രസന്നിധിയിലെത്തി സിംഹവാഹനം തിരികെ സമർപ്പിക്കുന്നതോടെ ജലോവത്സവം സമാപിക്കും. കുമാരനല്ലൂർ ഭഗവതി പ്രജകളുടെ ക്ഷേമം അന്വേഷിച്ച് ആണ്ടിലൊരിക്കൽ ഊരുചുറ്റാനിറങ്ങു മെന്ന വിശ്വാസമാണ് വള്ളംകളിക്ക് പിന്നിൽ. കുമാരനല്ലൂർ ദേശവഴികളിലെ കുമാരനല്ലൂർ, കുമാരനല്ലൂർ നടുഭാഗം, കുമാരനല്ലൂർ കിഴക്കുംഭാഗം, നട്ടാശേരി കിഴക്കുഭാഗം, ഗാന്ധിനഗർ എൻ.എസ്.എസ്. കരയോഗങ്ങൾ ചേർന്നാണ് ജലോത്സവം നടത്തുന്നത്. കുമാരനല്ലൂർ കരയോഗമാണ് ജലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K