26 May, 2025 09:38:24 AM


കൊച്ചിയിൽ മുങ്ങിയ കപ്പലിൽ നിന്നു വീണ കണ്ടെയ്നറുകൾ കൊല്ലം തീരത്ത്

 

കൊല്ലം: കൊച്ചി പുറങ്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 എന്ന ചരക്കുകപ്പലിലെ കൂടുതല്‍ കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു. ഇതുവരെ ആകെ 7 കണ്ടെയ്നറുകളാണ് കൊല്ലത്തെ വിവിധ തീരങ്ങളിൽ അടിഞ്ഞത്. ആലപ്പാട് ചെറിയഴീക്കലിൽ
ഒരു കണ്ടെയ്നറും നീണ്ടകര പരിമണം തീരത്ത് 3 എണ്ണവും ശക്തികുളങ്ങര മദാമ്മ തോപ്പിൽ 3 കണ്ടെയ്നറുകളുമാണ് അടിഞ്ഞത്.

‌‌സമീപത്തെ വീടുകളിലുള്ളവരോട് മാറിത്താമസിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളുടെ അടുത്തേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ്. 60 മീറ്റർ അകലം പാലിക്കണമെന്നാണ് നിർദേശം. പരിശോധനകൾ നടത്തിയ ശേഷമാകും കണ്ടെയ്നർ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുക. ഇന്ന് 12 മണിക്ക് മുൻപ് കണ്ടെയ്നർ നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള സംവിധാനങ്ങൾ സ്ഥലത്തേക്ക് എത്തിക്കും. എന്നാൽ കണ്ടെയ്നർ എവിടേക്കാണ് മാറ്റുക എന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K