13 June, 2025 08:29:26 AM


ജാതി സെന്‍സസ് നിയമപരമായി നേരിടും - എന്‍എസ്എസ് ജനറല്‍ സെക്രട്ടറി



കോട്ടയം: ജാതി സെന്‍സസ് നിയമപരമായി നേരിടൊരുങ്ങി എന്‍എസ്എസ്. പ്രതിപക്ഷ കക്ഷികളുടേത് അടക്കമുള്ള നിരന്തര ആവശ്യത്തിനൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പിലാക്കാന്‍ തയാറായത്. ജാതി സെന്‍സസ് ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കുമെന്നതാണ് എന്‍എസ്എസ് നിലപാട്. ജാതി സെന്‍സസിനെക്കുറിച്ചുള്ള തങ്ങളുടെ എതിര്‍പ്പ് കേന്ദ്രസര്‍ക്കാര്‍ കാണാതെ പോകുന്നതിലും എന്‍എസ്എസിന് എതിര്‍പ്പുണ്ട്.


ദേശീയ സെന്‍സസ് 2027 മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണത്തെ കണക്കെടുപ്പില്‍ ജാതി, ഉപജാതി എന്നിവയും ഉള്‍പ്പെടുത്തും. ജാതി സെന്‍സസില്‍ നിന്ന് പിന്മാറണമെന്നും ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ മാത്രം സെന്‍സസ് പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് മന്ത്രിമാര്‍ എന്നിവര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K