13 June, 2025 11:40:52 AM
രഞ്ജിതയെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ഡപ്യൂട്ടി തഹസിൽദാര്‍ക്ക് സസ്പെന്‍ഷന്‍

കാസര്‍ഗോഡ്: അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെതിരെയാണ് നടപടി എടുത്തത്. രഞ്ജിതയെ അനുശോചിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു പവിത്രൻ ജാതീയവും അശ്ലീലവുമായ ഭാഷയിൽ കമന്റ് ചെയ്തത്.
ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി സസ്‌പെന്റ് ചെയ്യാൻ റവന്യൂ മന്ത്രി ഉത്തരവിടുകയായിരുന്നു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ചതിന് പവിത്രനെ കഴിഞ്ഞ സെപ്തംബറിൽ സസ്പെൻഡ് ചെയ്തിരുന്നു.