16 June, 2025 02:17:56 AM


മഴക്കെടുതിയില്‍ 4 മരണം; 11 ജില്ലകളില്‍ തിങ്കളാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി



തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച്ച അവധി ബാധകമായിരിക്കും. പാലക്കാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കാസർകോട്, മലപ്പുറം, തൃശൂർ, വയനാട്, കോട്ടയം, കോഴിക്കോട് (സ്കൂളുകൾക്ക് മാത്രം), കണ്ണൂർ (സ്കൂളുകൾക്കും അങ്കണവാടികൾക്കും മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻ്ററുകൾക്കും) ജില്ലകളില്‍ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്). കൂടാതെ, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K