14 August, 2025 08:20:08 PM


ചങ്ങനാശ്ശേരി ജനറൽ ആശുപത്രി നവീകരണോദ്ഘാടനം ശനിയാഴ്ച മന്ത്രി വീണാ ജോർജ് നിർവഹിക്കും



കോട്ടയം: ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ശനിയാഴ്ച (ഓഗസ്റ്റ് 16) രാവിലെ 9.30ന് ആരോഗ്യം വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. നിലവിലുള്ള ആശുപത്രിക്കെട്ടിടത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിക്കും. ആർദ്രം പദ്ധതിയിലൂടെ 2.05 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന അസ്ഥിരോഗ വിഭാഗം ഒ.പി.,ഫിസിയോതെറാപ്പി ബ്ലോക്ക്, ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിലൂടെ ഒരു കോടി രൂപ ചെലവഴിച്ചു നിർമിച്ച നേത്രരോഗ വിഭാഗം ഓപ്പറേഷൻ തിയേറ്റർ, 1.87 കോടി രൂപയുടെ മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവയും ചടങ്ങിൽ ഉദ്ഘാടനം ചെയ്യും.
കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും.

ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ മോളി ജോസഫ്, മണിയമ്മ രാജപ്പൻ, മിനി വിജയകുമാർ, കെ.ഡി. മോഹനൻ, സുജാത സുശീലൻ, നഗരസഭാ വൈസ് പ്രസിഡന്റ് മാത്യൂസ് ജോർജ്,  സ്ഥിരം സമിതി അധ്യക്ഷരായ എൽസമ്മ ജോബ്, കെ.എം. നെജിയ, പി.എ. നിസാർ, ടെസ്സാ വർഗീസ്, കൗൺസിലർ ബീന ജോബി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, ജനറൽ ആശുപത്രി സൂപ്രണ്ട് ബി.കെ. പ്രസീദ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. മധുരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി. ജോസഫ്, കെ.ഡി. സുഗതൻ, പി.എച്ച്. നാസർ, പി.എൻ. നൗഷാദ്, കെ.ടി. തോമസ്, കെ.എൻ. മുഹമ്മദ് സിയ, ലാലിച്ചൻ കുന്നിപ്പറമ്പിൽ, ജോസ്‌കുട്ടി നെടുമുടി, മൈത്രി ഗോപീകൃഷ്ണൻ, സജി ആലുംമൂട്ടിൽ, ബോബൻ കോയിപ്പള്ളി, അനിൽ മാടപ്പള്ളി, സാബു കോയിപ്പള്ളി, ജയിംസ് കാലാവടക്കൻ, സുധീർ ശങ്കരമംഗലം, നവാസ് ചൂടുകാട്, ബെന്നി സി. ചീരഞ്ചിറ എന്നിവർ പങ്കെടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K