13 October, 2025 07:11:09 PM
മണിമല ഗ്രാമപഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു

കോട്ടയം: മണിമല ഗ്രാമപഞ്ചായത്തിലെ വികസനസദസ്സ് ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കരിമ്പനക്കുളം എസ്. എച്ച്. പാരീഷ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിറിൽ തോമസ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ് മുഖ്യപ്രഭാഷണവും ഗ്രാമപഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ടിൻറെ പ്രകാശനവും നിർവഹിച്ചു.
സംസ്ഥാന സർക്കാരിൻറെ വികസന പ്രവർത്തനങ്ങൾ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. സജീഷും ഗ്രാമപഞ്ചായത്തിൻറെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എ. ജസ്സിയ ബീവിയും അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റോസമ്മ ജോൺ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജയശ്രീ ഗോപിദാസ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജെയിംസ് പി. സൈമൺ, മോളി മൈക്കിൾ, ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജ ബാബു, പി. റ്റി.ഇന്ദു, ഷാഹുൽ ഹമീദ്, സുനി വർഗീസ്, ബിനോയി വർഗീസ്,അതുല്യ ദാസ്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു സുരേഷ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ജോയ്സ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.