15 December, 2025 01:29:37 PM


പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; തിരുവല്ലയിൽ യുവാവിന്‍റെ തല അടിച്ചു പൊട്ടിച്ച് ആൺസുഹൃത്ത്



ചങ്ങനാശ്ശേരി: പെൺകുട്ടിയോട് അശ്ലീല പരാമർശം നടത്തിയ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു. ചങ്ങനാശ്ശേരി സ്വദേശി 27 വയസുകാരൻ വിഷ്ണുവിനാണ് പരിക്കേറ്റത്. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പെൺകുട്ടിയോട് ആണ് വിഷ്ണു അശ്ലീല പരാമർശം നടത്തിയത്. ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

രാവിലെ 10 മണിയോടെയാണ് സംഭവം. പെൺകുട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. പെൺകുട്ടിയുടെ അടുത്ത് എത്തിയ വിഷ്ണു മോശം പദപ്രയോഗം നടത്തി. ഭയന്ന് പോയ പെൺകുട്ടി ഉടൻ തൻറെ ആൺ സുഹൃത്തിനെ ഫോണിൽ വിളിച്ചു വിവരമറിയിച്ചു. സ്ഥലത്തെത്തിയ പെൺകുട്ടിയുടെ ആൺ സുഹൃത്ത് വിഷ്ണുവുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.

ഇതിനിടെ കയ്യിൽ കരുതിയിരുന്ന ചങ്ങല ഉപയോഗിച്ച് വിഷ്ണു പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ ആക്രമിക്കാൻ ശ്രമിച്ചു. ചങ്ങല പിടിച്ചുവാങ്ങി പെൺകുട്ടിയുടെ സുഹൃത്ത് വിഷ്ണുവിന്റെ തല അടിച്ചു പൊട്ടിച്ചു. പൊലീസും നാട്ടുകാരും എത്തിയാണ് രംഗം ശാന്തമാക്കിയത്. പെൺകുട്ടിയുടെ ആൺ സുഹൃത്തിനോട് കാണിച്ചു തരാം എന്നും നിന്നെ സ്കെച്ച് ചെയ്തിട്ടുണ്ടെന്നും വിഷ്ണു ഭീഷണിപ്പെടുത്തുകയും ചെയ്തു. ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല. ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K