03 February, 2026 07:17:54 PM


വാഴപ്പള്ളി കിഴക്ക് വില്ലേജിലെ ഡിജിറ്റൽ സർവെ; ഭൂഉടമകൾക്ക് രേഖകൾ പരിശോധിക്കാം



കോട്ടയം: ചങ്ങനാശേരി താലൂക്കിലെ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ നടന്നുവരുന്ന ഡിജിറ്റൽ സർവേയുടെ ഫീൽഡ് ജോലികൾ പൂർത്തീകരിച്ച് വിജ്ഞാപനം പുറത്തിറക്കി. ഡിജിറ്റൽ സർവേ രേഖകൾ ഇതുവരെ പരിശോധിക്കാത്തവരും ഫീൽഡ് പ്രവർത്തനങ്ങൾ നടന്ന കാലയളവിൽ ഭൂമി ക്രയവിക്രയം നടത്തിയവരുമായ ഭൂഉടമകൾ ഫെബ്രുവരി പത്തിനകം ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസ് സന്ദർശിച്ച് അവരുടെ കൈവശങ്ങൾ ഡിജിറ്റൽ സർവേ രേഖകളിൽ കൃത്യമായി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പാക്കണം. കാനാതുരുത്തി പള്ളിക്കു സമീപമുള്ള കിഴക്കേ തയ്യിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ രേഖകൾ പരിശോധിക്കാനാകുമെന്ന് സർവെ സൂപ്രണ്ട് (റീ സർവേ) അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910