10 September, 2025 08:26:34 PM


മാടപ്പള്ളി ബ്ലോക്കിലെ വികസന പദ്ധതികൾ മന്ത്രി ഒ.ആർ. കേളു നാടിനു സമർപ്പിച്ചു



കോട്ടയം: കേരളം വളരുന്നതിനനുസരിച്ചു അടിസ്ഥാന വർഗത്തെയും ചേർത്തുനിർത്തിയുള്ള വികസനമാണ് സർക്കാരും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും നടത്തുന്നതെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നോക്കവിഭാഗ വികസന വകുപ്പ് മന്ത്രി ഒ.ആർ.കേളു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ പൂർത്തീകരിച്ച വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ഡോ. ബി. ആർ. അംബേദ്കർ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ. ജോബ്മൈക്കിൾ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു.  കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി. 2024-25, 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ഡോ. ബി.ആർ. അംബേദ്‌കർ സ്‌മാരക ഹാൾ, ചെമ്പുംപുറം കമ്മ്യൂണിറ്റി ഹാൾ എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. 'സൗഹൃദം' വയോജന ക്ലബ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു.

'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. രാജു,ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ മണിയമ്മ രാജപ്പൻ,ഗീതാ രാധാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയായ മഞ്ജു സുജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലൈസാമ്മ ആന്റണി, സബിത ചെറിയാൻ, ടി. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അലക്സാണ്ടർ പ്രാക്കുഴി, വിനു ജോബ് കുഴിമണ്ണിൽ, മാത്തുക്കുട്ടി പ്ലാത്താനം, വർഗീസ് ആന്റണി, ബിന്ദു ജോസഫ്, സൈനാ തോമസ്, ബീന കുന്നത്ത്, ടീനാമോൾ റോബി, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എ. ബിൻസൺ,വി.വി. വിനയകുമാർ, എസ്. ശ്രീകുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൽ.ആർ. ശരവണേശ്വർ, അസിസ്റ്റന്റ് എൻജിനീയർ എം.ജെ. ഹീബ്രു, പട്ടികജാതി വികസന ഓഫീസർ എം. ആർ.അജിത്കുമാർ,സെക്രട്ടറി കെ. വിനോദ് എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922