25 August, 2025 06:44:50 PM


ചങ്ങനാശേരിയിൽ ഒരു കിലോ കഞ്ചാവും 10ഗ്രാം എംഡിഎംഎയുമായി വിദ്യാർഥി പിടിയിൽ



ചങ്ങാനാശ്ശേരി: ചങ്ങാനാശ്ശേരിയിൽ എം ഡി എം എ യും കഞ്ചാവുമായി യുവാവ് പിടിയിൽ. മാമൂട് സ്വദേശി ആകാശ് മോനാണ് അറസ്റ്റിലായത്. 10 ഗ്രാം എം ഡി എം എ യും , ഒരു കിലോ കഞ്ചാവും ഇയാളിൽ നിന്നും പിടികൂടി. ബെംഗ്ലൂരുവിൽ വിദ്യാർഥിയായ ആകാശ് അവിടെ നിന്നുമാണ് ലഹരി എത്തിച്ചത്. ഓണത്തിന് വിൽപ്പനക്കായാണ് ബാംഗ്ലൂർ നിന്നും  ലഹരി വസ്തുക്കൾ, കൊണ്ടുവന്നതെന്ന്  ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിന്നോട്  പറഞ്ഞു.

കോട്ടയം  ജില്ലാപോലീസ് മേധാവി ഷാഹുൽ ഹമീദ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 
ചങ്ങനാശേരി ഡി വൈ എസ് പി. കെ പി തോംസൺന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി എസ് എച്ച് ഒ  ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ജെ. സന്ദീപ്, എസ് ഐ രതീഷ് പി എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ തോമസ് സ്റ്റാൻലി, അജേഷ്, ടോമി സേവിർ, സിവിൽപോലീസ് ഓഫീസർ മാരായ ഷിജിൻ, നിയാസ് എം എ എന്നിവരടങ്ങുന്ന  സംഘവും , ജില്ലാപോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ ചങ്ങനാശ്ശേരി എസ് ബി കോളേജ് ഭാഗത്തു നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K