04 February, 2026 09:56:33 PM


തൃക്കൊടിത്താനത്ത് രണ്ട് കിലോ കഞ്ചാവുമായി യുവതി പോലീസിന്‍റെ പിടിയിൽ



തൃക്കൊടിത്താനം:  മയക്കു മരുന്നിനത്തിൽപ്പെട്ട  കഞ്ചാവ് വിൽപന നടത്തുന്നതിനും ഉപയോഗിക്കുന്നതിനുമായി കൈവശം വെച്ച തൃക്കൊടിത്താനം അമരഭാഗത്ത് എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തൃക്കൊടിത്താനം കോട്ടമുറി, കല്ലുങ്കൽ വീട്ടിൽ, സുന്ദരൻ ഭാര്യ അമ്പിളി സുന്ദർ വയസ്സ് 46 എന്ന സ്ത്രീയെയാണ് രണ്ട് കിലോയോളം കഞ്ചാവുമായി  കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഡെൻസാഫ് ടീമും തൃക്കൊടിത്താനം പോലീസും ചേർന്ന് അറസ്റ്റുചെയ്തത്. പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാൾ വീട്ടിൽനിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.

ജില്ലാ പോലീസ് മേധാവി ഷാഹുൽ എ ഹമീദ് IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡെപ്യൂട്ടി സൂപ്രണ്ട് അഷാദ്, തൃക്കൊടിത്താനം ഇൻസ്പെക്ടർ പ്രശാന്ത് കുമാർ കെ ആർ എന്നിവരുടെ നേതൃത്യത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ജിജി ലൂക്കോസ്, ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ആന്റണി, ജോർജ്, ശ്രീകുമാർ, സജിത, മണികണ്ഠൻ ഡെൻസാഫ് അംഗങ്ങളായ പ്രവീൺ P നായർ, വിഷ്ണു വിജയദാസ്, അരുൺ, ശ്രീജിത്ത്‌ M, ഷൈൻ തമ്പി, രാഗേഷ് R, ബൈജു K R, ശ്രീരാജ്  നായർ, വിമൽ B നായർ, ബിപിൻ ജോസ് KS, സാജൻ തോമസ്, അഭിലാഷ്, സ്മിതേഷ് KS, ജിതിൻബാബു, അനൂപ് എന്നിവർ ചേർന്ന് നടത്തിയ ആസൂത്രിതമായ നീക്കത്തിലും തുടർന്നുളള റെയ്ഡിലുമാണ് അമ്പിളി സുന്ദർ പിടിയിലായത്. മയക്കു മരുന്ന് വില്പന സംബന്ധച്ച് അറിവ് ലഭിച്ചതിനെ തുടർന്ന കുറച്ച് നാളുകളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നതായി  ചങ്ങനാശ്ശേരി ഡെപ്യൂട്ടി സൂപ്രണ്ട് അഷാദ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927