16 August, 2025 06:41:49 PM
കുറവിലങ്ങാട് ഖാദി ഗ്രാമസൗഭാഗ്യ ഓണം ഖാദിമേള

കോട്ടയം: കുറവിലങ്ങാട് ഖാദി ഗ്രാമസൗഭാഗ്യയുടെ നേതൃത്വത്തിൽ നടത്തുന്ന ഓണം ഖാദിമേള ഓഗസ്റ്റ് 18ന് രാവിലെ 11ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ നാലുവരെയാണ് ഖാദിമേള സംഘടിപ്പിക്കുന്നത്. കോഴായിലെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഖാദി ബോർഡംഗം കെ.എസ്. രമേഷ്ബാബു അധ്യക്ഷത വഹിക്കും. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കൊച്ചുറാണി സെബാസ്റ്റ്യൻ, ആഷാമോൾ ജോബി, പി.എൻ. രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സി. കുര്യൻ, ബൈജു ജോൺ പുതിയിടത്തുചാലിൽ, ജോൺസൺ പുളിക്കിയിൽ, സിൻസി മാത്യു, സ്മിതാ അലക്സ്, ജീന സിറിയക്, ആൻസി മാത്യു, ലൂക്കോസ് മാക്കിയിൽ, ഗ്രാമപഞ്ചായത്തംഗം ബേബി തൊണ്ടാംകുഴി, ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസർ ജെസ്സി ജോൺ,കേരള ഖാദി ഗ്രാമവ്യവസായ ബോർഡംഗം കെ. ചന്ദ്രശേഖരൻ, കുറവിലങ്ങാട് ഖാദി ഗ്രാമസൗഭാഗ്യ മാനേജർ എൻ. നിധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ എന്നിവർ പങ്കെടുക്കും.