20 August, 2025 09:05:16 PM
കോഴാ ഫാം ഫെസ്റ്റ് 2k25; സെപ്റ്റംബർ 26 മുതല്‍

കോഴാ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കോട്ടയം ജില്ലാതല കർഷകോത്സവം സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 26, 27, 28,29,30 തീയതികളിലായി കൃഷി വകുപ്പിൻ്റെ കോഴാ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാനവിത്തുല്പാദന കേന്ദ്രം , ഉഴവൂർ ബ്ലോക്ക് കാര്യാലയം , കൃഷിവകുപ്പ് പരിശീലന കേന്ദ്രം (RATTC) എന്നിവിടങ്ങളിലായി കാർഷിക മേഖലയിലെ പൈതൃകവും, പാരമ്പര്യവും, നൂതന സാങ്കേതികവിദ്യകളും സമന്വയിക്കുന്ന കൃഷി വിജ്ഞാന വിനോദ വിപണന മേളയാണ് സംഘടിപ്പിക്കുന്നതിനായി ഉദ്ദേശിക്കുന്നത്.
പ്രസ്തത മേളയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി കർഷക കൂട്ടായ്മ പ്രതിനിധികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാധ്യമപ്രവർത്തക പ്രതിനിധികൾ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ, ഫാം തൊഴിലാളി പ്രതിനിധികൾ, കൃഷി വകുപ്പ് ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റികളുടെ സംഘാടക നേതൃനിരയുടെ സംയുക്ത യോഗം കോഴായിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേയുടെ കോൺഫറൻസ് ഹാളിൽ ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ രാജു ജോൺ ചിറ്റേഴത്തിൻ്റെ അദ്ധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു.