30 August, 2025 10:39:09 AM


ഏറ്റുമാനൂരിലും അതിരമ്പുഴയിലും ഓണസമൃദ്ധി കർഷക ചന്ത; 30% വിലക്കുറവ്



ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലും അതിരമ്പുഴയിലും ഓണസമൃദ്ധി കർഷക ചന്ത. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി കൃഷിഭവന്റെ നേതൃത്വത്തിൽ ഓണസമൃദ്ധി കർഷക ചന്ത സെപ്റ്റംബർ 1 മുതൽ 4 വരെ ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ വെച്ച് നടക്കും. പൊതു വിപണി വിലയിൽ നിന്നും 10 % അധിക തുക നൽകി കർഷകരിൽ നിന്നും സംഭരിക്കുന്ന പഴം - പച്ചക്കറികൾ പൊതു വിപണിവിലയിൽ നിന്നും 30 % വിലക്കുറവിൽ വില്പന നടത്തും.

അതേസമയം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേത്യത്വത്തില്‍ സെപ്റ്റംബർ 1 മുതൽ 4 വരെ അതിരമ്പുഴ മാർക്കറ്റ് ജംഗ്ഷനിൽ നടക്കും. ഉദ്ഘാടനം സെപ്തംബർ 1, രാവിലെ 9.30 മണിക്ക് . പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജോസഫ് അമ്പലക്കുളം നിർവഹിക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K